വിപിഎസ് ലേക്‌ഷോറിൽ ഹാർട്ട് ഫെയിലിയർ ക്ലിനിക്

ഇടത്തുനിന്ന്: ഡോ. ജോൺ അലക്സാണ്ടർ, ഡോ. സുജിത്, ഡോ. സിബി ഐസക്, ഡോ. ആനന്ദ് കുമാർ, എസ് കെ അബ്ദുള്ള, ഡോ. വെങ്കിടേശ്വരൻ, ഡോ. അനൂപ് നമ്പ്യാർ, ഡോ. മുഹമ്മദ് ഇക്ബാൽ എന്നിവർ.


കൊച്ചി >  ലോക ഹൃദയ ദിനത്തിൽ വിപിഎസ് ലേക്‌ഷോറിൽ ഹൃദയാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി ഹാർട്ട് ഫെയിലിയർ ക്ലിനിക് തുറന്നു. വിവിധതരത്തിലുള്ള ഹൃദ്രോഗ നിർണ്ണയവും ചികിത്സയും നൽകുന്ന അത്യാധുനിക സജ്ജീകരണമാണ് ക്ലിനിക്കിൽ ഉള്ളത്. ഹൃദയസംരക്ഷണത്തിനായി ഹൃദ്രോഗ വിദഗ്‌ധർ, സർജന്മാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യന്മാർ, സൈക്കോളജിസ്റ്റുകൾ, നഴ്സുമാർ എന്നിവർ അടങ്ങുന്ന പ്രത്യേകം മെഡിക്കൽ സംഘമാണ് ക്ലിനിക്കിൽ ഉണ്ടാവുക. വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള ക്ലിനിക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, ഡോ. സിബി ഐസക്, ഡോ. വെങ്കിടേശ്വരൻ, ഡോ.സുജിത്, ഡോ. ജോൺ അലക്സാണ്ടർ, ചീഫ് ഓപ്പറേഷൻ ഓഫീസർ ഡോക്ടർ അനൂപ് നമ്പ്യാർ, ഡോ. മുഹമ്മദ് ഇക്ബാൽ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News