‘ഇതിനൊക്കെയാണ് മനുഷ്യത്വമെന്ന് പറയുന്നത്’; സുധാകരന്റെ കത്തിന്‌ വൈറൽ മറുപടി



കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക്‌ പോയതിന്‌ പിന്നാലെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പങ്കുവെച്ച കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ചികിത്സയ്‌ക്കായി പോയ മുഖ്യമന്ത്രിയെ നീചമായ ഭാഷയിലാണ്‌ ട്വീറ്ററിൽ പങ്കുവെച്ച കത്തിൽ കെ സുധാകരൻ അധിക്ഷേപിച്ചത്‌. എന്നാൽ വിമർശനങ്ങൾ ശക്തമായതോടെ സുധാകരൻ ട്വീറ്റ്‌ പിൻവലിച്ചു. ഈ കത്തിന്‌ മറുപടിയായി പ്രശ്‌സത പ്രഭാഷകനായ നാസർ കോലായി പങ്കുവെച്ച ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ ഇപ്പോൾ വൈറലാകുകയാണ്‌. പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് തന്റെ അസുഖചികിത്സയ്‌ക്കാണ് നേരത്തെ ഉമ്മൻ ചാണ്ടിയടക്കമുള്ളവർ ചികിത്സയ്‌ക്കായി പോയ നേരത്ത് കേരളത്തിലെ പ്രതിപക്ഷ നേതാക്കളടക്കം വിളിച്ച് സുഖവിവരം അന്വേഷിക്കും, ആശ്വസിപ്പിക്കും. അത് മനുഷ്യ സ്വഭാവമുള്ളവരൊക്കെ ചെയ്യുമെന്ന്‌ പോസ്റ്റിൽ പറയുന്നു. പാണക്കാട് തങ്ങൾ അമേരിക്കയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു സമ്മേളനവുമായി ബന്ധപ്പെട്ട്‌ സഖാക്കൾ റോഡ് നിറഞ്ഞു നിൽക്കുന്നതും, അന്നേരം സ്‌റ്റേജിൽ നിന്ന് തങ്ങൾക്ക് വഴി ഒരുക്കി കൊടുക്കാൻ അനൗൺസ്‌മെന്റ് വന്നതും നിമിഷങ്ങൾക്കകം റോഡ് കാലിയായതും സമദാനിയാണ് സാക്ഷ്യപ്പെടുത്തി നാടിനോട് പറഞ്ഞത്. തന്റെ മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനിൽ തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന ഉണ്ണിത്താനെ വിവരമറിഞ്ഞ് അടുത്ത കമ്പാർട്ട്മെന്റിൽ നിന്ന് വന്ന ഇ പി ജയരാജൻ കൂടെയിരുന്ന് ആശ്വസിപ്പിച്ചതും, അദേഹത്തിന്റെ കാറിൽ ഒരുമിച്ച് ആശുപത്രിയിലെത്തിയതും ഉണ്ണിത്താനാണ് നമ്മോട് പറഞ്ഞത്. അസുഖ ബാധിതനായ കരുണാകരനെ നായനാർ കാണാൻ വന്ന നയന മനോഹര കാഴ്ചയും കണ്ടവരാണ് മലയാളി. ഇതിനൊക്കെയാണ് മനുഷ്യത്വം എന്ന് പറയുന്നത്. മൃഗങ്ങളും പരസ്‌പ‌രം കാണിക്കുന്ന ദയാവാഴ്‌പുകൾ ഏറെ കണ്ടെവരാണ് നാം. ഇത് രണ്ടിലും പെടാത്ത ഒരു വൃത്തികെട്ട ജന്തു പിണറായിക്കെഴുതിയ കത്താണിത്. അതിന്‌ കേരളം വിധി എഴുതട്ടെയെന്നും നാസർ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നു. സമദാനിയുടെയും സാക്ഷ്യപ്പെടുത്തലിന്റെയും കാരുണാകരനെ ഇഎംഎസ്‌ സന്ദർശിക്കുന്ന ദൃശ്യങ്ങളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്‌. യുവാവിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് തന്റെ അസുഖചികിത്സയ്‌ക്കാണ്. നേരത്തെ ഉമ്മൻ ചാണ്ടിയടക്കമുള്ളവർ പോയ നേരത്ത് കേരളത്തിലെ പ്രതിപക്ഷ നേതാക്കളടക്കം വിളിച്ച് സുഖവിവരം അന്വേഷിക്കും, ആശ്വസിപ്പിക്കും. അത് മനുഷ്യ സ്വഭാവമുള്ളവരൊക്കെ ചെയ്യും. പാണക്കാട് തങ്ങൾ അമേരിക്കയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു സമ്മേളനവുമായ് ബന്ധപ്പെട്ട് സഖാക്കൾ റോഡ് നിറഞ്ഞു നിൽക്കുന്നതും, അന്നേരം സ്‌റ്റേജിൽ നിന്ന് തങ്ങൾക്ക് വഴി ഒരുക്കി കൊടുക്കാൻ അനൗൺസ്‌മെന്റ് വന്നതും നിമിഷങ്ങൾക്കകം റോഡ് കാലിയായതും സമദാനിയാണ് സാക്ഷ്യപ്പെടുത്തി നാടിനോട് പറഞ്ഞത്. തന്റെ മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനിൽ തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന ഉണ്ണിത്താനെ വിവരമറിഞ്ഞ് അടുത്ത കമ്പാർട്ട്മെന്റിൽ നിന്ന് വന്ന ഇ പി ജയരാജൻ കൂടെയിരുന്ന് ആശ്വസിപ്പിച്ചതും, അദേഹത്തിന്റെ കാറിൽ ഒരുമിച്ച് ആശുപത്രിയിലെത്തിയതും ഉണ്ണിത്താനാണ് നമ്മോട് പറഞ്ഞത്. അസുഖ ബാധിതനായ കരുണാകരനെ നായനാർ കാണാൻ വന്ന നയന മനോഹര കാഴ്ച കണ്ടവരാണ് മലയാളി. ഇതിനൊക്കെയാണ് മനുഷ്യത്വം എന്ന് പറയുന്നത്. മൃഗങ്ങളും പരസ്‌പരം കാണിക്കുന്ന ദയാവാഴ്‌പുകൾ ഏറെ കണ്ടെവരാണ് നാം. ഇത് രണ്ടിലും പെടാത്ത ഒരു വൃത്തികെട്ട ജന്തു പിണറായിക്കെഴുതിയ കത്താണിത്. കേരളം വിധി എഴുതട്ടെ.   Read on deshabhimani.com

Related News