‘നാട്ടുനീതി’ക്കെതിരെ പ്രതിഷേധം ശക്തം; അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകത്തിൽ പ്രതികരിച്ച്‌ സോഷ്യൽ മീഡിയ



കൊച്ചി > അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മോഷണക്കുറ്റമാരോപിച്ച്‌ ജനക്കൂട്ടം മർദ്ദിച്ചു കൊന്ന സംഭവത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം വ്യാപകമാകുന്നു. ആദിവാസി യുവാവായ മധുവിനെ കെട്ടിയിട്ടശേഷം ജനക്കൂട്ടത്തിൽ ചിലർ എടുത്ത സെൽഫിയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. മർദ്ദിച്ചവർ എടുത്ത സെൽഫി പങ്കുവച്ച്‌ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ആവശ്യപ്പെടുകയാണ്‌ സോഷ്യൽമീഡിയ.ആദിവാസി യുവാവിനെ പിടികൂടി നാട്ടുകാർ നടപ്പാക്കിയ ‘നാട്ടുനീതി’ക്കെതിരെ കടുത്ത പ്രതിഷേധമാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്‌.   Read on deshabhimani.com

Related News