നോക്കൂ; വിജയന്‍ നായരുടെ 'സ്ത്രീ'യ്ക്കൊപ്പം ആരെല്ലാമെന്ന് ...അശോകന്‍ ചരുവില്‍ എഴുതുന്നു



"വിജയൻ നായരുടെ മനസ്സിൽ ഉദിച്ചു നിൽക്കുന്ന "സ്ത്രീ" ചില്ലറ സംഭവമല്ല. കേരളത്തിലേക്ക് സംക്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ മതരാഷ്ട്രവാദം മുന്നോട്ടു വെക്കുന്നതാണത്'. ഇന്ത്യയിൽ നിലനിൽക്കുന്ന സാംസ്കാരിക വ്യവസ്ഥയുടെ പിന്തുണയുണ്ട് അതിന്.ശ്രദ്ധിച്ചു നോക്കൂ. നാം പ്രതീക്ഷിക്കാത്ത പല മൂലകളിൽ നിന്നും വിജയ് പി.നായർക്ക് പിന്തുണയുണ്ടാകുന്നു. ഭാഗ്യലക്ഷ്മിക്കും കൂട്ടുകാരികൾക്കും നേരെ കടുത്ത ആക്ഷേപവും ഉയരുന്നുണ്ട്. എന്തുകൊണ്ടാവാം ഇത്? പോണോഗ്രഫി എന്ന സംഗതി പണ്ടേ ഉള്ളതാണ്. ഇന്റർനെറ്റ് സംവിധാനങ്ങൾ വന്നതോടെ അത് നിലവിട്ട് കുതിച്ചൊഴുകുന്നു. എന്നാൽ വിജയൻ നായരുടെ യൂട്യൂബ് വീഡിയോകളെ കേവലം പോണോഗ്രഫി ആയി കാണാനാവില്ല. തെറിയും അശ്ലീലവും നായർ ഉപയോഗിക്കുന്നുണ്ടെങ്കിലും അതവിടം കൊണ്ട് അവസാനിക്കുന്നില്ല. "ധാർമ്മികമായ" ഒരു സ്ത്രീസങ്കല്പത്തെ മുൻനിർത്തിയാണ് അദ്ദേഹം പ്രഭാഷണം നടത്തുന്നത്. അതുകൊണ്ടാണ് നായരുടെ മുഖത്തടിച്ച ഭാഗ്യലക്ഷ്മിക്ക് സമൂഹത്തിലെ പല പ്രശസ്ത പുരുഷകേസരികളിൽ നിന്നും രൂക്ഷമായ മറുപടി കിട്ടിയത്. ചെന്നായയേയും ആട്ടിൻകുട്ടിയേയും സമീകരിക്കുന്ന മനോരമതന്ത്രമാണ് ചിലർ പ്രയോഗിക്കുന്നത്. ബാലചന്ദ്രമേനോൻ, സി.ആർ.പരമേശ്വരൻ, പി.സി.ജോർജ് എന്നിങ്ങനെ നിരവധി പേർ ഇപ്പോഴും രോഷം കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. സംഘപരിവാറുമായി ബന്ധപ്പെട്ട സമൂഹമാധ്യമ കൂട്ടായ്മകൾ ഭാഗ്യലക്ഷ്മിയെ കടിച്ചുകീറുകയാണ്. വിജയൻ നായരുടെ മനസ്സിൽ ഉദിച്ചു നിൽക്കുന്ന "സ്ത്രീ" ചില്ലറ സംഭവമല്ല. കേരളത്തിലേക്ക് സംക്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ മതരാഷ്ട്രവാദം മുന്നോട്ടു വെക്കുന്നതാണത്. ഇന്ത്യയിൽ നിലനിൽക്കുന്ന സാംസ്കാരിക വ്യവസ്ഥയുടെ പിന്തുണയുണ്ട് അതിന്. ശബരിമല സ്ത്രീപ്രവേശന വിധി വന്ന സമയത്ത് ഈ "കുലസ്ത്രീകൾ" തങ്ങളുടെ അടിമത്തത്തെ ഉദ്ഘോഷിച്ചു കൊണ്ട് നാമജപവുമായി തെരുവിലിറങ്ങിയത് നാം കണ്ടല്ലോ. അവരുടെ വക്താക്കൾ ഫെമിനിസ്റ്റുകൾക്കെതിരെ കടന്നാക്രമണം നടത്തിയിരുന്നു. അന്നത്തെ വക്താക്കളും വിജയൻ നായരും തമ്മിലുള്ള വ്യത്യാസം കേവലം ഒരു ഭാഷാപ്രശ്നമാണ്. സംസ്കൃതവൽക്കരിക്കപ്പെട്ട ഭാഷയിൽ "ഉദാത്തമായ" ഈ സ്ത്രീസങ്കല്പം നമ്മൾ വീട്ടിലും നാട്ടിലും മീഡിയയിലും പ്രഭാഷണ വേദികളിലും നിരന്തരം കേട്ടു തലകുലുക്കിക്കൊണ്ടിരിക്കുന്നു. വിശേഷപ്പെട്ട ഒരു സംഗതി വിജയൻനായർ മുന്നോട്ടു വെക്കുന്ന ഈ സദാചാര സ്ത്രീസങ്കൽപ്പത്തെ ഹിന്ദുത്വവാദികൾ എന്നപോലെ ഇസ്ലാമിസ്റ്റുകളും കൃസ്ത്യാനിസ്റ്റുകളും അംഗീകരിക്കുന്നുണ്ട് എന്നതാണ്.   Read on deshabhimani.com

Related News