പി എസ്‌സി പരിശീലനം



ആലുവ> 2019 ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ  കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ആലുവ ബാങ്ക് ജങ്ങ്ഷനില്‍  പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന പിഎസ്‌സി, യുപിഎസ് സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസുകളുടെ(ഡിഗ്രി, പ്ലസ് ടു, ഹോളിഡേ ബാച്ചുകളിലേയ്ക്ക്) അഡ്മിഷന്‍ നടപടികള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂണ്‍ ഒന്നുമുതല്‍ പത്ത് വരെ തീയതികളില്‍ 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ആലുവ പരിശീലന കേന്ദ്രത്തില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 04842621897   Read on deshabhimani.com

Related News