പിജി പ്രവേശനം: ഒന്നാം ഫൈനൽ അലോട്ട്മെന്റ് ഓപ്ഷൻ രജിസ്ട്രേഷൻ
കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റ് വഴി പ്രവേശനത്തിനുള്ള ഒന്നാം ഫൈനൽ അലോട്മെൻറിൻറെ ഓപ്ഷൻ രജിസ്ട്രേഷൻ /ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നാളെ(ഓഗസ്റ്റ് 18) വൈകുന്നേരം അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടാ സീറ്റുകളിലേക്കും നാളെ വൈകുന്നേരം അഞ്ചുവരെ രജിസ്ട്രേഷൻ നടത്താം. Read on deshabhimani.com