സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' ഇനി തമിഴിലേയ്ക്ക്



ജിജു അശോകന്റെ സംവിധാനത്തില്‍ ചെമ്പന്‍ വിനോദ് - വിനയ് ഫോര്‍ട്ട് എന്നിവര്‍ അഭിനയിച്ച് 2015 ല്‍ പുറത്തിറങ്ങിയ 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' തമിഴിലേയ്ക്ക് പുനര്‍നിര്‍മിക്കുന്നു.സംവിധായകന്‍ ജിജു അശോകന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. റിലീസ് ചെയ്യാനിരിക്കുന്ന അദൃശ്യം, യൂകി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എഎഎആര്‍  പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. കോമഡി ത്രില്ലര്‍ ജോണറില്‍ പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു.  ഗന്ധര്‍വ്വന്‍ കോട്ടൈ,ആള്‍വാര്‍ കുറിച്ചി, ,അളകാപുരം,അംബാസമുദ്രം എന്നിവിടങ്ങളിലായി ഈ വര്‍ഷമവാസനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അഭിനേതാക്കള്‍, ക്രു  തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് പ്രൊഡക്ഷന്‍ ടീം അറിയിച്ചു.   Read on deshabhimani.com

Related News