''കാസർഗോൾഡ് " വീഡിയോ ഗാനം റിലീസായി



കൊച്ചി : യൂഡ്ലി ഫിലിംസിന്റെ ബാനറിൽ മലയാളത്തിൽ നിർമ്മിക്കുന്ന  'കാസർഗോൾഡ് "എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് നിരഞ്ജ് സുരേഷ് സംഗീതം പകർന്ന് നിരഞ്ജ് സുരേഷ്, തങ്കച്ചൻ അബി എന്നിവർ ആലപിച്ച "താനാരോ "എന്ന ഗാനമാണ് റിലീസായത്. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാസർഗോൾഡ്'. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന്  യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് 'കാസർഗോൾഡ്'. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം സെപ്റ്റംബർ പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു.  ഷൈൻ ടോം ചാക്കോ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ,സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ,ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി,സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു  താരങ്ങൾ. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ, പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ: എ എസ് ദിനേശ്. Read on deshabhimani.com

Related News