"ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ പിടിച്ചുനിർത്തിയത്‌ ഇവരുടെ ദൃഢനിശ്ചയം ആണ്‌': സലിം കുമാർ



ഇരുപത്തിനാലാം വിവാഹവാർഷികത്തിൽ രസകരമായ കുറിപ്പുമായി സലിം കുമാർ. തന്റെ പ്രിയതമയെക്കുറിച്ചാണ് അദ്ദേഹം കുറിപ്പിൽ പ്രശംസിക്കുന്നത്. ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഈ സ്ത്രീയുടെ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സെന്ന് സലിം കുമാർ പറയുന്നു. സലിം കുമാറിന്റെ കുറിപ്പ് വായിക്കാം: "കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രികാരനെ മാത്രമായിരിക്കും" എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ. എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങൾ ഒന്നുമില്ല..എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ. നിങ്ങളുടെ സ്വന്തം സലിംകുമാർ Read on deshabhimani.com

Related News