'' ടൂ മെൻ ആർമി " പ്രദർശനത്തിന്



കൊച്ചി : ഇന്ദ്രൻസ് കഥാപാത്രമായി നിസ്സാർ സംവിധാനം ചെയ്യുന്ന " ടൂ മെൻ ആർമി " പ്രദർശനത്തിന് തയ്യാറായി.  സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ  ശ്രദ്ധേയനായ  നിസ്സാർ സംവിധാനം ചെയ്യുന്ന  ഇരുപത്തിയേഴാമത്തെ സിനിമയാണ് ടൂ മെൻ ആർമി. എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽകാസിം കണ്ടോത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ എഴുതുന്നു. ആവശ്യത്തിലധികം പണം കയ്യിൽ വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ. ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ ...ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ് "ടൂ മെൻ ആർമി".ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ്  കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കൈലാഷ്,സുബ്രഹ്മണ്യൻ ബോൾഗാട്ടി, തിരുമല രാമചന്ദ്രൻ,അജു.വി.എസ്,സുജൻ കുമാർ,ജയ്സൺ മാർബേസിൽ,സതീഷ് നടേശൻ,സ്നിഗ്ധ,ഡിനി ഡാനിയേൽ,അനു ജോജി,രമ മോഹൻദാസ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.ഛായാഗ്രഹണം കനകരാജ്.ആന്റണി പോൾ എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ,ഷിയാസ് മണോലിൽ,എഡിറ്റിംഗ്-ടിജോ തങ്കച്ചൻ,കലാസംവിധാനം- വത്സൻ, മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം- സുകേഷ് താനൂർ,സ്റ്റിൽസ്-അനിൽ പേരാമ്പ്ര,അസ്സോസിയേറ്റ് ഡയറക്ടർ-റസൽ നിയാസ്,സംവിധാന സഹായികൾ-കരുൺ ഹരി, പ്രസാദ് കേയത്ത്പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എൻ.കെ.ദേവരാജ്,പി ആർ ഒ : എ എസ് ദിനേശ്. Read on deshabhimani.com

Related News