നെടുമുടി വേണുവിൻ്റെ "കോപം" ഒക്ടോബർ 6ന് തിയ്യേറ്ററുകളിൽ



കൊച്ചി : മലയാളത്തിന്റെ അഭിനയത്തികവായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച  "കോപം "ഒക്ടോബർ 6 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കോപത്തിൽ, ഗണപതി അയ്യർ എന്ന മുത്തച്ഛനെ നെടുമുടി വേണുവും മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലികൃഷ്ണയും അവതരിപ്പിക്കുന്നു.   ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.  ബി എം കെ സിനിമാസിൻ്റെ ബാനറിൽ  കഥ, തിരക്കഥ, സംഭാഷണം , നിർമ്മാണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്നത് കെ മഹേന്ദ്രൻ ആണ്. ഛായാഗ്രഹണം - റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് - ശരൺ ജി ഡി, ഗാനരചന - സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം - രാജേഷ് വിജയ്, ആലാപനം - മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, വിതരണം - ഗോപികണ്ണാ ജി, പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം - അനിൽ നേമം, കോസ്‌റ്റ്യും - തമ്പി ആര്യനാട്, ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, കോറിയോഗ്രാഫി - അയ്യപ്പദാസ് , കളറിസ്റ്റ് - മഹാദേവൻ, സൗണ്ട് മിക്സ് - അനൂപ് തിലക്, ഓഡിയോ റിലീസ് - എം സി ഓഡിയോസ്, പി ആർ ഒ : അജയ് തുണ്ടത്തിൽ. Read on deshabhimani.com

Related News