ഒരു ശ്രീലങ്കൻ സുന്ദരി ടീസർ പുറത്തിറങ്ങി



കൊച്ചി : അനൂപ് മേനോനെ നായകനാക്കി മൻഹർ സിനിമാസിന്റെ  ബാനറിൽ കൃഷ്ണ പ്രിയദർശൻ  നിർമ്മാണവും രചനയും സംവിധാനവും നിർവഹിക്കുന്ന " ഒരു ശ്രീലങ്കൻ സുന്ദരിയുടെ ടീസർ ഇറങ്ങി. ഉണ്ണിമുകുന്ദൻ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ് ബുക്ക്‌ പേജിലൂടെയാണ്  ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങിയത്.   അനൂപ് മേനോനെ കൂടാതെ അന്തരിച്ച നടൻ രതീഷിന്റെ മകൻ പദ്മരാജൻ രതീഷ് , ശിവജി ഗുരുവായൂർ, ഡോക്ടർ രജിത് കുമാർ, ഡോക്ടർ അപർണ്ണ. കൃഷ്ണ പ്രിയ, ആരാധ്യ, ശ്രേയ,  സീരിയൽ താരം രോഹിത് വേദ്, തൃശൂർ എൽസി, ശാന്തകുമാരി,ടോപ് സിംഗർ ഫെയിം മേഘന സുമേഷ് തുടങ്ങി വലിയൊരു താര നിര തന്നെ  ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, ഷമീർ ഷാ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘന സുമേഷ്, തുടങ്ങിയവരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മ്യൂസിക്  രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.ലിറിക്‌സ് കൃഷ്ണ പ്രിയദർശന്റേതാണ്.അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ മൻഹർ  സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ്  ഒക്ടോബർ അവസാനവാരം തീയ്യറ്ററുകളിൽ എത്തിക്കും. ചായാഗ്രഹണം- രജീഷ് രാമൻ.എഡിറ്റർ അബു ജിയാദ്. ലിറിക്സ് കൃഷ്ണ പ്രിയദർശൻ. സംഗീതം രഞ്ജിനി  സുധീരൻ,സുരേഷ് എരുമേലി. ആർട്ട് അശിൽ, ഡിഫിൻ. കോസ്റ്റ്യൂംസ് അറോഷിനി, ബിസി എബി. അസോസിയേറ്റ് ഡയറക്ടർസ് -ബിജുലാൽ, അൽഫോൺസ അഫ്സൽ. പ്രൊഡക്ഷൻ കൺട്രോളർ -എസ് മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ബിനീഷ്, മൻസൂർ. പോസ്റ്റർ -അമീൻ ഹംസ.ബിജിഎം -ഷാജി ബി.,പി ആർ ഒ : എം കെ ഷെജിൻ,ഡിജിറ്റൽ മീഡിയ - വിഷൻ മീഡിയ കൊച്ചിൻ. Read on deshabhimani.com

Related News