'മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ' റിലീസിനൊരുങ്ങുന്നു
കൊച്ചി> നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ‘മഹൽ’ (ഇൻ ദി നെയിം ഓഫ് ഫാദർ) പ്രദർശനത്തിനൊരുങ്ങുന്നു. ഷഹീൻ സിദ്ദിഖ്, ഉണ്ണി നായർ, ലാൽ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അർജുൻ പരമേശ്വർ ആർ, ഡോക്ടർ ഹാരിസ് കെ ടി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവുമെഴുതിയതും ഡോക്ടർ ഹാരിസ് കെ ടി തന്നെയാണ്. പ്രായംചെന്ന പിതാവിന്റേയും മകന്റേയും കഥ പറയുന്ന സിനിമയാണ് മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ. റഫീഖ് അഹമ്മദ്, മൊയ്തീൻ കുട്ടി എൻ. എന്നിവരുടെ വരികൾക്ക് മുസ്തഫ അമ്പാടി സംഗീതം പകരുന്നു. ഹരിചരൺ, സിത്താര കൃഷ്ണകുമാർ, കെ എസ് ഹരിശങ്കർ, യൂനസിയോ, ജയലക്ഷ്മി എന്നിവരാണ് ഗായകർ. എഡിറ്റർ- അഷ്ഫാക്ക് അസ്ലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബാബു ജെ രാമൻ, ക്രിയേറ്റീവ് ഡയറക്ടർ, എഡിറ്റർ- അഷ്ഫാക്ക് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ,കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് കോവിലകം, ബിജിഎം- മുസ്തഫ അമ്പാടി, ആർട്ട്- ഷിബു വെട്ടം, സൗണ്ട് മിക്സിംഗ്- അനൂപ് തിലക്, പ്രൊഡക്ഷൻ മാനേജർ- മുനവർ വളാഞ്ചേരി, മീഡിയ മാനേജർ- ജിഷാദ് വളാഞ്ചേരി, ഡിസൈൻ- ഗിരീഷ് വി സി. പിആർഒ- എ എസ് ദിനേശ്. Read on deshabhimani.com