അരനൂറ്റാണ്ടുമുമ്പ് കഥാപ്രസം​ഗം നടത്തുന്ന മമ്മൂട്ടി; ചിത്രം പങ്കുവെച്ച് സുഹൃത്ത്



കൊച്ചി> മഹാരാജാസ് കോളേജിലെ പഠനക്കാലത്തെ മമ്മൂട്ടിയുടെ കഥാപ്രസം​ഗ ചിത്രം പങ്കുവെച്ച് സുഹൃത്ത്. സാംസ്‌കാരികപ്രവർത്തകനും മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് പ്രസിഡന്റുമായ സിഐസിസി ജയചന്ദ്രനാണ് ചിത്രം ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചത്. ഫെയ്‌സ്‌ബുക്ക് കുറിപ്പ് അരനൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാരാജകീയ മമ്മുട്ടി ചിത്രം.  1973 ൽ മഹാരാജാസ് കോളേജ് ആർട്ട്സ് ക്ലബ്‌ ഉദ്ഘാടനത്തിന് #കോഴി  എന്ന കഥാപ്രസംഗം ആദ്യമായി അവതരിപ്പിക്കുകയാണ് ഇവർ. മമ്മൂട്ടി, അബ്ദുൽ കാദർ, ചന്ദ്രമോഹൻ, മുഹമ്മദ്‌ അഷ്‌റഫ്‌, ജോസഫ് ചാലി (ഗിറ്റാർ വായിക്കുന്ന ആൾ)   രാജൻ സംഭവത്തിൽ ആർ ഇ സി വിദ്യാർത്ഥി എന്ന  ജോസഫ് ചാലി അടിയന്തരാവസ്ഥയ്‌ക്ക് ശേഷം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. മമ്മുട്ടിക്ക് തൊട്ടടുത്ത് നിൽക്കുന്ന അബ്ദുൾ കലാം ഇന്ന് നമ്മേ വിട്ടു പിരിഞ്ഞു എന്നത് സങ്കടം. ആദ്യം ഈ ഫോട്ടോ അയച്ചുതന്ന Nazir Mohammed  നും ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ  നൽകിയ  ഈ ഫോട്ടോയിൽ നാലാമനായി നിൽക്കുന്ന Mohamed Ashraf  നും നന്ദി. Read on deshabhimani.com

Related News