നടി കീർത്തി സുരേഷ് വിവാഹിതയായി



കൊച്ചി> നടി കീർത്തി സുരേഷും ബിസിനസുകാരൻ ആന്റണിയും വിവാഹിതരായി. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ്‌ കീർത്തി. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ്‌ കീർത്തി നായികയായെത്തുന്നത്‌. ഇപ്പോൾ തമിഴ്‌, തെലുങ്ക്‌ സിനിമയിൽ തിരക്കുള്ള താരമാണ്‌. മഹാനടി എന്ന ചിത്രത്തിന്‌ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി. Read on deshabhimani.com

Related News