"എനിക്ക്‌ നിങ്ങളായിമാറണം, എപ്പോഴും'; ദുൽഖറിന്റെ കുറിപ്പ്‌



കൊച്ചി > മഹാനടൻ മമ്മൂട്ടിക്ക്‌ പിറന്നാൾ ആശംസകൾ നേർന്ന്‌ മകനും നടനുമായ ദുൽഖർ സൽമാൻ. സമൂഹമാധ്യമങ്ങളിലൂടെയാണ്‌ ദുൽഖറിന്റെ ആശംസ. എല്ലായ്‌പ്പോഴും പിതാവിനെപ്പോലെ ആകാനാണ്‌ ആഗ്രഹമെന്നാണ്‌ കുറിപ്പ്‌. "കൊച്ചുകുട്ടി ആയിരുന്നപ്പോൾ വലുതാകുമ്പോൾ താങ്കളെപ്പോലെയൊരു മനുഷ്യനാകാൻ ആഗ്രഹിച്ചു. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ അങ്ങയെപ്പോലെ ഒരു നടൻ ആകാൻ ആഗ്രഹിച്ചു. ഒരു പിതാവായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു. ഒരു ദിവസം ഞാൻ നിങ്ങളുടെ പകുതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു!. ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. വീണ്ടും വിസ്‌മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ തുടരുക' - ദുൽഖർ കുറിച്ചു.   Read on deshabhimani.com

Related News