സെയ്ഫ് അലി ഖാൻ 'ഭൈര'യാവുന്നു; 'ദേവര'യിലെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ട്‌ ജൂനിയർ എൻടിആർ



ജൂനിയർ എൻടിആർ ചിത്രം 'ദേവര' യിലെ സെയ്ഫ് അലി ഖാന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടു. സെയ്ഫ് അലി ഖാന്റെ പിറന്നാൾ ദിനമായ ഇന്ന്  അവതരിപ്പിക്കുന്ന 'ഭൈര' എന്ന കഥാപാത്രത്തിന്റെ  ക്യാരക്റ്റർ പോസ്റ്ററാണ് ജൂനിയർ എൻടിആർ അവതരിപ്പിച്ചത്. പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തുകൊണ്ട് ജൂനിയർ എൻടിആർ താരത്തിന് പിറന്നാളാശംസകൾ അറിയിച്ചു. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. 2024 ഏപ്രിൽ 5-നാണ് റിലീസ്. ജാൻവി കപൂറാണ് നായിക. ജാൻവിയുടെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, എഡിറ്റർ: ശ്രീകർ പ്രസാദ്. പിആർഒ: ആതിര ദിൽജിത്ത് Read on deshabhimani.com

Related News