നിഗൂഢത നിറച്ച് "ബിഹൈൻഡ്ഡ്' സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ



തെന്നിന്ത്യൻതാരം സോണിയ അഗർവാളും, ജിനു ഇ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ സസ്പെൻസ് ത്രില്ലർ 'ബിഹൈൻഡ്ഡ്' (BEHINDD) എന്ന ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്‌തു. അമൻ റാഫി സംവിധാനം നിർവഹിച്ച ചിത്രം പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ ഷിജ ജിനു ആണ് നിർമ്മിച്ചിരിക്കുന്നത്. ഭയം നിറച്ച ഫസ്റ്റ് ലുക്ക് പോസ്റ്റിനു ശേഷം സസ്പെൻസ് നിറഞ്ഞ സെക്കൻ്റ് ലുക്ക്‌ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ഷിജ ജിനു ആണ് നിർവഹിച്ചിരിക്കുന്നത്. അമൻ റാഫി, മെറീന മൈക്കിൾ, നോബി മർക്കോസ്, സിനോജ് വർഗീസ്, ഗായത്രി മയൂര, സുനിൽ സുഖദ, വി. കെ. ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന, ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും, അതിൻ്റെ പ്രത്യാഘാതവുമെല്ലാം  വിഷയമാകുന്ന 'ബിഹൈൻഡ്ഡ്' ഒരു ഹൊറർ സസ്പെൻസ്  ത്രില്ലർ ആണ്. ധനുഷ്, വിജയ്, ചിമ്പു എന്നിവരുടെ നായികയായി ഹിറ്റ് ചിത്രങ്ങൾ തീർത്ത സോണിയ അഗർവാളിൻ്റെ നീണ്ട ഇടവളയ്ക്കുശേഷമുള്ള ശക്തമായ തിരിച്ച് വരവ്കൂടിയാണ് ബിഹൈൻഡ്ഡ്. മലയാളം തമിഴ്, തെലുങ്ക് എന്നീ ഭക്ഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൂമല, കുട്ടിക്കാനം, ഏലപ്പാറ, വാഗമൺ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്ദീപ് ശങ്കറും ടി ഷമീർ മുഹമ്മദും ചേർന്നാണ്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് ആൻസാറും ചേർന്ന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ബി ജി എം. മുരളി അപ്പാടത്ത്,  എഡിറ്റർ വൈശാഖ് രാജൻ. ചീഫ് അസോസിയേറ്റ്  വൈശാഖ്  എം സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ ഷൌക്കത്ത് മന്നലാംകുന്ന്, പി ആർ ഒ ശിവപ്രസാദ് പി, എ എസ് ദിനേശൻ എന്നിവരാണ്.   Read on deshabhimani.com

Related News