സിനിമ - നാടക നടൻ വി പരമേശ്വരൻ നായർ അന്തരിച്ചു



ചെന്നൈ > സിനിമാ- നാടക നടൻ വി പരമേശ്വരൻ നായർ(85) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചുപതിറ്റാണ്ടിലധികമായി പരമേശ്വരൻ നായർ ചെന്നൈയിൽ സ്ഥിരതാമസമാണ്. ഏതാനും വർഷം പട്ടാളത്തിൽ സേവനം അനുഷ്ഠിച്ച പരമേശ്വരൻ നായർ 1968 മുതൽ 1991 വരെ കേന്ദ്രസർക്കാർ സ്ഥാപനമായ ഐഡിപിഎലിലും ജോലി ചെയ്‌തു. വിരമിച്ചശേഷം നാടകപ്രവർത്തനം, മലയാളിസംഘടനാ പ്രവർത്തനം എന്നിങ്ങനെ പൊതുമേഖലയിൽ സജീവമായിരുന്നു. മദിരാശി കേരളസമാജം ഉൾപ്പെടെയുള്ള സംഘടനകളിൽ പ്രവർത്തിച്ചു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അനന്തഭദ്രം’ എന്ന സിനിമയിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്‌തു. ദൂരദർശനിലും സ്വകാര്യ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.  കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമഗുരുപൂജ പുരസ്‌കാരം പരമേശ്വരൻ നായർക്കാണ് ലഭിച്ചത്. സംസ്‌കാരം വൈകിട്ട് അഞ്ചിന്.   Read on deshabhimani.com

Related News