തമിഴ് നടൻ ആർ എസ് ശിവാജി അന്തരിച്ചു
ചെന്നൈ > പ്രമുഖ ചലച്ചിത്രനടൻ ആർ എസ് ശിവാജി (66) അന്തരിച്ചു. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ശിവാജി 80കളിലേയും 90കളിലേയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. 1981-ൽ പുറത്തെത്തിയ പന്നീർ പുഷ്പങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്. അപൂർവ്വ സഹോദരങ്ങൾ, മൈക്കൾ മദന കാമരാജൻ, അൻപേ ശിവം, ഉന്നൈപ്പോൽ ഒരുവൻ തുടങ്ങിയ ചിത്രങ്ങളിലെ ശിവാജിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാള പ്രഭു, സൂരറൈ പോട്ര്, കോലമാവ് കോകില, ഗാർഗി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ ചിത്രം വിക്രത്തിലും അഭിനയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനിലും ആർ എസ് ശിവാജി വേഷമിട്ടിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതി സഹോദരനാണ്. Read on deshabhimani.com