"ആലുവയിലെ ജോണച്ചൻ'പുസ്തകം പ്രകാശിപ്പിച്ചു

യുസി കോളേജിലെ ആദ്യകാല അധ്യാപകനായ ഫാ. ടി വി ജോണിന്റെ ജീവചരിത്രം "ആലുവയിലെ ജോണച്ചൻ' 
മുൻ മന്ത്രി എം എ ബേബി, ഫാ. ടി വി ജോണിന്റെ മകൾ മറിയാമ്മ ജേക്കബ്ബിന് നൽകി പ്രകാശിപ്പിക്കുന്നു


ആലുവ യൂണിയൻ ക്രിസ്‌ത്യൻ കോളേജിലെ മുൻ അധ്യാപകനായ ഫാ. ടി വി ജോണിന്റെ  ജീവചരിത്രം ‘ആലുവയിലെ ജോണച്ചൻ' മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി പ്രകാശിപ്പിച്ചു. ഫാ. ടി വി ജോണിന്റെ മകൾ മറിയാമ്മ ജേക്കബ് ഏറ്റുവാങ്ങി. ഫാ. ടി വി ജോൺ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയ ജയചന്ദ്രൻ എന്ന യുവാവിനെ കോളേജിലേക്ക് കൂട്ടിക്കൊണ്ടുവന്നതും യുസിയിൽ പഠിച്ചതും പിന്നീട് അദ്ദേഹം ലോകം അറിയുന്ന ഗുരു നിത്യ ചൈതന്യയതിയായി വളരുകയും ചെയ്ത ചരിത്രം എം എ ബേബി അനുസ്മരിച്ചു. എല്ലാ വിഭാഗം വിദ്യാർഥികളെ ഉൾക്കൊണ്ടതും അവരുടെ ധൈഷണിക താൽപ്പര്യങ്ങൾക്ക് അനുസരിച്ച് വളരാൻ അവസരം ഒരുക്കിയുമാണ് യുസി കോളേജ് മാതൃകയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എം ഐ പുന്നൂസ് അധ്യക്ഷനായി. പുസ്തക രചയിതാവും ഫാ. ജോണിന്റെ മകനുമായ ഡോ. അലക്സാണ്ടർ ജോൺ, കോളേജ് മാനേജർ റവ. തോമസ് ജോൺ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ ചാക്കോ, അൻസു അന്ന ജോൺ, ബർസാർ ഡോ. സിബു എം ഈപ്പൻ, കേണൽ ഷക്കീർ ജേക്കബ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News