09 May Thursday

കട്ടക്കലിപ്പിന‌് യൂട്യൂബ‌ില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

നവമാധ്യമങ്ങൾ ഏറ്റവും കൂടുതൽ വിമർശം നേരിടണ്ടി വന്നത‌് വെറുപ്പും വിദ്വേഷവും പടരുന്നത‌് തടയാൻ കഴിയുന്നില്ലെന്ന ആരോപണമാണ‌്. എന്നാൽ, ഇതേ ആരോപണങ്ങളുടെ മുനയൊടിക്കുകയാണ‌് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. യൂട്യൂബിന്റെ പുതുക്കിയ നയത്തിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ഏകദേശം ഒമ്പതു ലക്ഷം വിദ്വേഷം പരത്തുന്ന വീഡിയോ നീക്കം ചെയ്തുകഴിഞ്ഞു. എന്നാൽ, ഭാഗികമായേ ഈ പ്രശ‌്നം പരിഹരിക്കാൻ കഴിഞ്ഞുള്ളൂ എന്നാണ‌് പിച്ചൈ പറയുന്നത‌്. മുഴുവനും പരിഹരിക്കാൻ ഇനിയും സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലൻഡ‌് ക്രൈസ്റ്റ‌് ചർച്ച‌് ആക്രമണങ്ങളിലെ വീഡിയോ തത്സമയം സംപ്രേഷണം ചെയ്തതും വ്യാപകമായി പ്രചരിച്ചതും തടയാൻ യൂട്യൂബിനായിരുന്നില്ല. ഇത‌് വൻ വിമർശത്തിന‌് ഇടയാക്കിയിരുന്നു. തുടർന്നാണ‌് യൂട്യൂബ‌് നയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത‌്. ഇതിനായി കൂടുതൽ സമയം നീക്കിവയ്ക്കുമെന്നും തുടർന്ന‌് ഇത്തരം വീഴ്ചകളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top