19 April Friday

വാട‌്സാപ്പിൽ ഇമേജ‌് സെർച്ചും ട്രാൻസ‌്ജെൻഡർ പതാകയും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 13, 2019

കേവല മെസേജിങ‌് ആപ‌് എന്ന നിലയിൽനിന്ന‌് സ‌്റ്റാറ്റസ‌് മാറ്റിപ്പിടിച്ച‌് വാട‌്സാപ‌്. "സെർച്ച‌് ഇമേജ‌്' സംവിധാനവുമായാണ‌് വാട‌്സാപ‌് അപ‌്ഗ്രേഡ‌് എത്തുന്നത‌്. കിട്ടുന്ന ചിത്രങ്ങളിൽ സംശയമോ അതിശയമോ തോന്നിയാൽ ഇമേജ‌് സെർച്ച‌് ചെയ‌്ത‌് കൂടുതൽ വിവരം കണ്ടെത്താം. ഗൂഗിൾ സെർച്ചിലേക്ക‌് വാട‌്സാപ‌് വഴി നേരിട്ട‌ു കടക്കുന്ന രീതിയിലാണ‌്‌  "സെർച്ച‌് ഇമേജ‌്' എന്നാണ‌് സൂചന.

പുതിയ പതിപ്പിൽ ട്രാൻസ‌്ജെൻഡർ പതാക ഇമോജിയും ഉൾപ്പെടുത്തിയിട്ടുണ്ട‌്.  സെർച്ച‌് ഇമേജ‌് ഉപയോഗിച്ച‌് ചിത്രം നേരിട്ട‌് ഗൂഗിളിൽ അപ‌്‌ലോഡ‌് ചെയ്യാനും സാധിക്കുമെന്ന‌് വാട‌്സാപ‌് ബീറ്റാ ട്രാക്കർ ഡബ്ല്യൂഎബീറ്റാഇൻഫോ പറഞ്ഞു. ആൻഡ്രോയ‌്ഡ‌് വാട‌്സാപ്പിലാകും ഇത‌് ആദ്യമെത്തുക. വ്യാജ വാർത്തയും തെറ്റായ വിവരങ്ങളും പരക്കുന്നത‌് തടയാനുള്ള വാട‌്സാപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ‌് പുതിയ ഫീച്ചർ‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top