26 April Friday

പണി പാളി വാട്സാപ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

പെഗാസസ്‌ സോഫ്‌റ്റ്‌വെയർ തങ്ങളുടെ ആയിരത്തോളം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ വിവരം വാട്‌സാപ് അടുത്തിടെയാണ്‌ വെളിപ്പെടുത്തിയത്‌. എന്നാൽ, ഇതോടെ ഇന്ത്യയിൽ വാട്സാപ്പിന്റെ  പ്രിയം കുറഞ്ഞുവരുന്നതായാണ്‌ റിപ്പോർട്ട്‌. വാടസാപ് ഉപയോക്താക്കൾ മറ്റ്‌ സാമൂഹ്യമാധ്യമങ്ങളിലേക്ക്‌ തിരിയുകയാണ്‌.

ടെലഗ്രാം, സിഗ്നൽ തുടങ്ങി ആപ്പുകൾക്കാണ്‌ ഇന്ത്യയിൽ പ്രിയമേറുന്നത്‌. ഇതോടെ ഇന്ത്യയിൽ ഡൗൺലോഡിങ് 80 ശതമാനം കുറഞ്ഞ്‌ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നാലാം സ്ഥാനത്തായി വാട്സാപ്. യുസി ബ്രൗസർ, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ട്രു കോളര്‍ എന്നിവയാണ്‌ ആദ്യ മൂന്ന്‌ സ്ഥാനത്തുള്ളത്‌.

ഇന്ത്യയില്‍ ഡൗൺലോഡ് ചെയ്യപ്പെടുന്ന സാമൂഹ്യമാധ്യമ ആപ്പുകളിൽ ഒരാഴ്ചമുമ്പ് 105–-ാം സ്ഥാനത്തായിരുന്ന സിഗ്നല്‍ ഇപ്പോള്‍ 39–-ാം സ്ഥാനത്താണ്‌. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഇതേ മുന്നേറ്റമാണ് സിഗ്നലിന്റേത്. ടെലഗ്രാം ആപ് ഡൗൺലോഡിങ്‌ 10 ശതമാനം വർധിച്ചു. 40 കോടി ഉപയോക്താക്കളുള്ള ഇന്ത്യ വാട്‌സാപ്പിന്റെ ഏറ്റവും വലിയ മാർക്കറ്റാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top