25 April Thursday

നോ വെയിറ്റിങ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2019

ആൻഡ്രോയിഡ്‌ ഫോണുകളിലും ഇനി വാട്‌സാപ് കോൾ വെയിറ്റിങ്‌ സൗകര്യം. ആൻഡ്രോയിഡിൽ വാട്‌സാപ്പിന്റെ പുത്തൻ അപ്‌ഡേഷനായ 2.19.352 ലാണ്‌ ഫീച്ചർ ലഭ്യമാകുക. വാട്‌സാപ്പിലൂടെ ഫോൺ ചെയ്യുമ്പോൾ ഒരേ സമയം വേറെ കോൾ വരുന്നത്‌ കാണാനാകും എന്നതാണ്‌ പ്രത്യേകത. എന്നാൽ, സാധാരണയുള്ള സൗകര്യങ്ങൾ ഇതിൽ ലഭ്യമാകില്ല എന്നത്‌ ഉപയോക്താക്കളെ നിരാശരാക്കുന്നുണ്ട്‌.

മറ്റു കോളുകൾ വരുമ്പോൾ നിലവിലുള്ളതുമായി സ്വിച്ച്‌ ചെയ്യാനും ഹോൾഡ്‌ ചെയ്യാനുമുള്ള സൗകര്യം വാട്‌സാപ് കോളിൽ ലഭിക്കില്ല. ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റു കോളുകൾ വന്നാൽ അത്‌ എടുക്കാനോ നിലവിലുള്ളതിൽ തുടരാനോ മാത്രമേ കഴിയൂ. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു സമയം ഒരാളുമായി മാത്രം സംസാരിക്കാനുള്ള സൗകര്യമാണ്‌ വാട്‌സാപ് നൽകിയത്‌. ഐഒസിൽ കഴിഞ്ഞയാഴ്‌ചയാണ്‌ കോൾ വെയിറ്റിങ്‌  ഫീച്ചർ അതവതരിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top