20 April Saturday

ഇനി ഫ്ലീറ്റുകൾ വായിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Mar 7, 2020

ഫെയ്‌സ്‌ബുക്കും  ട്വിറ്ററും  ഇൻസ്‌റ്റഗ്രാമും  തമ്മിലുള്ള മത്സരം ആരംഭിച്ചിട്ട്‌ കുറച്ചുനാളായി. ഇപ്പോൾ ട്വിറ്റർ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പുതിയ സവിശേഷത കൊണ്ടുവരാനൊരുങ്ങുകയാണ്‌. ഫെയ്‌സ്‌ബുക് സ്‌റ്റോറികൾക്ക്‌ സമാനമായ സവിശേഷതയെ ട്വിറ്റർ വിളിക്കുന്നത്‌ ‘ഫ്ലീറ്റുകൾ’ എന്നാണ്‌. ഫെയ്‌സ്‌ബുക്കിലും ഇൻസ്‌റ്റഗ്രാമിലും നിലവിലുള്ള ഒരു സവിശേഷതയാണിത്‌. ഉപയോക്താക്കൾ പോസ്‌റ്റ്‌ ചെയ്യുന്നവ  24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകുന്ന സംവിധാനമാണിത്‌.

ട്വിറ്റർ ഫ്ലീറ്റ്‌സ്‌ സവിശേഷതയുടെ പരീക്ഷണം ബ്രസീലിൽ ആരംഭിച്ചതായി കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പഞ്ഞു.  ഈ പുതിയ സവിശേഷതയുടെ ചില വശങ്ങൾ ഫെയ്‌സ്‌ബുക് സ്റ്റോറികളുമായി സാമ്യമുള്ളതാണ്. ഹോം പേജിന്റെ മുകളിൽ ഫ്ലീറ്റുകൾ ദൃശ്യമാകും. പോസ്റ്റ് ചെയ്‌ത്‌ 24 മണിക്കൂറിനുശേഷം അത്  അപ്രത്യക്ഷമാകും. സാധാരണ ട്വീറ്റുകൾപോലെ, ട്വിറ്റർ ഫ്ലീറ്റുകൾക്കും 280 അക്ഷരം എന്ന പരിധി ഉണ്ടായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top