19 April Friday

ആപ്പുകൾ പണി തരും! സൂക്ഷിച്ചോ ...

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

ഏറെ പ്രചാരമുള്ള ഡേറ്റിങ്‌ ആപ്പുകളാണ്‌ ടിൻഡർ, ഗ്രിൻഡർ, ഒകെ ക്യുപിഡ്‌ തുടങ്ങിയവ. എന്നാൽ, ഇവയൊന്നും സുരക്ഷിതമല്ലെന്നാണ്‌ നോർവേയിലെ ഉപഭോക്തൃസമിതിയായ നോർവീജിയൻ കൺസ്യൂമർ കൗൺസിലിന്റെ വെളിപ്പെടുത്തൽ. ഇവ ഉപയോക്താക്കളുടെ വ്യക്തിവിവരം ചോർത്തി  പരസ്യക്കമ്പനികൾക്ക്‌ നൽകുന്നുണ്ടെന്ന്‌ ഉപഭോക്തൃസമിതി വെളിപ്പെടുത്തി. 10 ആൻഡ്രോയ്‌ഡ്‌ ആപ്പുകളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ സമിതിയുടെ റിപ്പോർട്ട്‌.  ഈ ആപ്പുകളിലൂടെ ഏകദേശം 135 തേർഡ്‌ പാർടി കമ്പനിക്കാണ്‌ ഉപയോക്താക്കൾ വിവരങ്ങൾ കൈമാറുന്നത്‌.

ഗ്രിൻഡർ, ട്വിറ്റിന്റെ ഉടമസ്ഥതയിലുള്ള മോപബ്‌ തുടങ്ങി നാല്‌ ആപ്പുകൾക്കെതിരെ സമിതി നടപടിയെടുത്തിട്ടുണ്ട്‌.  സ്വകാര്യതാ ലംഘനമാണ്‌ ഈ കമ്പനികളുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നത്‌. ഓൺലൈൻ കമ്പനികൾ സ്മാർട്ട്‌ഫോൺ ഉപയോക്കളുടെ വിവരം ചോർത്തിയെടുക്കുന്നതിന്‌ തെളിവാണ്‌ ഇതെന്നും നിയന്ത്രിത പരിധിക്കപ്പുറമാണ്‌ കാര്യങ്ങളെന്നും സമിതി പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top