26 April Friday

സാംസങ് ഗ്യാലക്സി ജെ4

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018


സാംസങ് കൂടുതൽ വിൽപ്പനയുള്ള ഗ്യാലക്സി സ്മാർട്ട് ഫോൺ ശ്രേണി  വിപുലമാക്കി ഗ്യാലക്സി ജെ4 അവതരിപ്പിച്ചു. 2 ജിബി,  16 ജിബി മോഡൽ 9,990 രൂപയ്ക്കും 3 ജിബി 32 ജിബി മോഡൽ 11,990 രൂപയ്ക്കുമാണ് അവതരിപ്പിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽനിന്നുള്ള ഇമേജുകളും വീഡിയോകളും സ്വയമേ എക്സ്ടേണൽ മെമ്മറി കാർഡിലേക്കു നീക്കി മെമ്മറിസ്ഥലം സൂക്ഷിച്ചുവയ‌്ക്കാൻ സഹായിക്കുന്ന രീതിയിലെ മെമ്മറി മാനേജ‌്മെന്റ് സവിശേഷതയുമായാണ് ഗ്യാലക്സി ജെ4 എത്തുന്നത്. സാംസങ് മാൾ, മൾട്ടി ടാസ്ക്കിങ് എളുപ്പമാക്കുന്ന ആപ‌് പെയർ സംവിധാനം, ഓരോ സ്ഥലത്തുമെത്തുമ്പോൾ വൈഫൈ സ്വയം ഓൺചെയ്യുകയും ഓഫ‌്ചെയ്യുകയും ചെയ്യുന്ന ആഡാപ്ടീവ് വൈഫൈ സംവിധാനം എന്നിവയും ഗ്യാലക്സി ജെ4 ലുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top