19 April Friday

സാംസങ് ഗാലക്സി എ9 പ്രോ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2016

കൊച്ചി > സാംസങ് ഗാലക്സി എ സീരീസ് ശ്രേണിയിലെ ഏറ്റവും പുതിയ പതിപ്പായ ഗാലക്സി എ9 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ആറിഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ സ്ക്രീന്‍, ദീര്‍ഘസമയം ചാര്‍ജ് നിലനില്‍ക്കുന്ന 5000 എംഎഎച്ച് ബാറ്ററി, 4ജിബി റാം, സ്നാപ്ഡ്രാഗണ്‍ 64 ബിറ്റ് ഒക്ടാകോര്‍ പ്രൊസസര്‍ എന്നിവ ഗാലക്സി എ9 പ്രോയുടെ പ്രത്യേകതകളാണ്.

16എംപി പിന്‍ക്യാമറയും സെല്‍ഫി പ്രേമികള്‍ക്കുവേണ്ടി വൈഡ് ആങ്കിളോടുകൂടിയ 8 എംപി മുന്‍ ക്യാമറയും കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. കൂടാതെ അവ്യക്തമായ ഫോട്ടോകള്‍ ഒഴിവാക്കാനും ഫോട്ടോയുടെ മിഴിവ് കൂട്ടാനും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സാങ്കേതികവിദ്യ സഹായിക്കും.

7.9 മില്ലിമീറ്റര്‍ കനം. ഡ്യുവല്‍ സിം. ഗോള്‍ഡ്, ബ്ളാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. വില 32,490 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top