26 April Friday

ഭക്ഷണം പടിവാതിലിൽ.. ഇവർ ന്യൂജെൻ തൊഴിൽമേഖലയുടെ പ്രതിനിധികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

കൊച്ചി> ഫുഡ‌് ഡെലിവറി ആപ്പുകൾക്കുവേണ്ടിയുള്ള ഡെലിവറി പാർട‌്ണർമാരാകുന്നതിൽ അധികവും ഈ തൊഴിലിനെ ഇടത്താവളമായി കാണുന്നവരാണ‌്. മറ്റ‌് ജോലികൾ ചെയ്യുന്നവരും വിദ്യാർഥികളും പാർട‌്ടൈം ജോലിയായി ഇത‌് ചെയ്യുന്നുണ്ട‌്.  ആധാർ കാർഡ‌്, ഡ്രൈവിങ‌് ലൈസൻസ‌് എന്നിവയാണ‌് ഡെലിവറി പാർട‌്ണർമാരാകാൻ കമ്പനികൾ ആവശ്യപ്പെടുന്ന രേഖകൾ. ഇതിനൊപ്പം 1000 രൂപയും നൽകണം. ഇരുചക്രവാഹനവും സ‌്മാർട്ട‌് ഫോണും നിർബന്ധം.  ഭക്ഷണം ചൂടാറാതെ കൊണ്ടുപോകാനുള്ള ബാഗ‌്, രണ്ട‌് ടിഷർട്ട‌് എന്നിവ കമ്പനി നൽകും.

ആപ്പുകൾവഴി ഭക്ഷണത്തിന്റെ ഓർഡർ ലഭിച്ചതിന്റെ അറിയിപ്പ‌് ഡെലിവറി പാർട‌്ണർമാർക്ക‌് ഫോണിൽ ലഭിക്കും. ഇത‌നുസരിച്ച‌്, ഓർഡർ ലഭിച്ച റസ‌്റ്റോറന്റിലെത്തി ഭക്ഷണം ശേഖരിച്ച‌് ഓർഡർ ചെയ‌്തയാൾക്ക‌് എത്തിച്ചുനൽകുന്നതോടെ ജോലി പൂർത്തിയാകുന്നു. ഭക്ഷണത്തിന്റെ പണം നേരിട്ട‌് ഡെലിവറി പാർട‌്ണർക്ക‌് നൽകാനും ഓൺലൈനായി അടയ‌്ക്കാനും ആപ്പുകൾ സൗകര്യം ഒരുക്കുന്നുണ്ട‌്. ഭൂരിഭാഗംപേരും നേരിട്ട‌് പണമാണ‌് നൽകുന്നതെന്ന‌് നഗരത്തിൽ ഡെലിവറി പാർട‌്ണറായി ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി ഭരത‌് വിഷ‌്ണു പറയുന്നു.

പണം ഓൺലൈൻ സ്ഥാപനത്തിൽ ഏൽപ്പിക്കണം. റസ‌്റ്റോറന്റുകൾക്ക‌് പണം നൽകുന്നത‌് സ്ഥാപനമാണ‌്. ഡെലിവറി പാർട‌്ണർമാർക്ക‌് അതത‌് ദിവസംതന്നെ വേതനം ലഭിക്കും. ദൂരത്തിന‌് അനുസരിച്ചാണ‌് വേതനം. രാവിലെ ഏഴുമുതൽ രാത്രി 12 വരെ  ജോലി ചെയ്യാൻ തയ്യാറുള്ള ഒരാൾക്ക‌് പ്രതിമാസം 60,000 രൂപവരെ വേതനം ലഭിക്കുമെന്ന‌് ഭരത‌് വിഷ‌്ണു പറഞ്ഞു.

ജോലിസമയം സ്വയം തീരുമാനിക്കാമെന്നതും നേട്ടമാണ‌്. ഉച്ചയ‌്ക്ക‌് 12‌ മുതൽ മൂന്നുവരെയുള്ള സമയത്ത‌് കൂടുതൽ ഓർഡറുകൾ എടുത്ത‌് വിതരണം ചെയ്യുന്നവർക്ക‌് കമ്പനികൾ ഇൻസെന്റ‌ീവ‌് നൽകുന്നുണ്ട‌്. കൂടാതെ അപകട ഇൻഷുറൻസും നൽകുന്നു. ഇതൊഴികെ മറ്റ‌് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. പെട്രോൾ ചാർജ‌് അടക്കമുള്ളവ ജോലിക്കാർതന്നെ വഹിക്കണം. ഈ രംഗത്ത‌് വനിതകൾ വളരെ കുറവാണ‌്. പതിനയ്യായിരത്തിലേറെപ്പേർ ജോലി ചെയ്യുന്ന ഈ രംഗത്ത‌് പത്തോളം വനിതകൾ മാത്രമാണുള്ളത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top