29 September Friday

ഓണം‐ഫ്രീഡം ഓഫറുകളുമായി ബിഎസ്എൻഎൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

കൊച്ചി > സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് ആകർഷകമായ ഓഫറുകളുമായി ബിഎസ്‌എൻഎൽ. 220, 550, 1100 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്‌ഡ്‌ ടോപ്അപ്പ് ചെയ്യുമ്പോൾ യഥാക്രമം 250, 650, 1350  രൂപയുടെ സംസാരമൂല്യം ലഭിക്കുന്നതായിരിക്കും. ഈ ഓഫർ ഓഗസ്റ്റ് 17 മുതൽ 23 വരെ ലഭ്യമായിരിക്കും.

കൂടാതെ 260 രൂപയുടെ ടോപ്അപ്പ് ചെയ്‌താൽ മുഴുവൻ സംസാരമൂല്യത്തോടൊപ്പം 30 ദിവസത്തേക്ക് പരിധിയില്ലാതെ റിങ്‌ബാക്ക് സോങ്‌സ് മാറ്റുവാനും സാധിക്കും. 29 രൂപയ്ക്കുള്ള 4 ദിവസം വാലിഡിറ്റിയുള്ള കോംബോ 29 എസ്‌ടിവി ഉപയോഗിച്ച് പരിധിയില്ലാത്ത കോളുകൾക്കൊപ്പം പരിധിയില്ലാത്ത ഡാറ്റയും പ്രതിദിനം 100 എസ്എംഎസും പരിധിയില്ലാത്ത സോങ് ചേഞ്ചും ചെയ്യുവാൻ സാധിക്കുന്നതായിരിക്കും. ഒരു ദിവസം വാലിഡിറ്റിയുള്ള 9 രൂപയുടെ കോംബോ  എസ്‌ടിവിയിൽ പരിധിയില്ലാത്ത കോളുകൾക്കൊപ്പം പരിധിയില്ലാത്ത ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ചെയ്യുവാൻ സാധിക്കുന്നതായിരിക്കും. പ്രതിദിനം 2 ജിബി ഡേറ്റ പരിധിയില്ലാത്ത വേഗതയിൽ ലഭിക്കുന്ന ഈ ഓഫറുകൾ ഓഗസ്റ്റ് 25 വരെ ലഭ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top