എറണാകുളം > എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് മോഡൽ എൻജിനീയറിങ് കോളജിലെ വോളൻ്റിയർസ് എൻഎസ്എസ് വാരത്തിന് തുടക്കം കുറിച്ചു. എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല എൻഎസ്എസ് എറണാകുളം റീജണൽ കോർഡിനേറ്ററായ പ്രൊ. സിജോ ജോർജ് വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓരോ എൻഎസ്എസ് വോളൻ്റിയറും സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എൻഎസ്എസിൻ്റെ ഫ്ലാഗ്‌ഷിപ് പ്രോഗ്രാമുകളുടെ കീഴിൽ സെപ്റ്റംബർ 25 മുതൽ 30 വരെയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 25 ന് സാങ്കേതിക സർവകലാശാല എനർജി സെല്ലിൻ്റെ കീഴിൽ സൈക്കിൾ റാലി, 28ന് ലഹരി വിമുക്ത ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഗ്രാൻഡ് മാളിൽ വൈകുന്നേരം 5 മണിക്ക് ഫ്ലാഷ്‌മോബ്, 29 രാവിലെ 9 മണിക്ക് ബ്ലഡ് ഡൊണേഷൻ ക്യാമ്പ്, 30ന് രാവിലെ ഹെൽത്ത് ക്യാമ്പ്, ഉച്ചക്ക് ശേഷമുള്ള ബീച്ച് ക്ലീനിംഗ് എന്നിവയോടുകൂടി ആഘോഷ പരിപാടികൾ സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..