19 April Friday

വാട്‌സാപ് ഓഡിറ്റിന്‌ കേന്ദ്ര സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

ഇസ്രയേൽ ചാരസോഫ്‌ട്‌വെയറായ പെഗാസസിന്റെ ആക്രണത്തിനു പിന്നാലെ  ഇന്ത്യയിൽ വാട്‌സാപ്പിന്‌ ഓഡിറ്റ്‌ നടത്തുമെന്ന്‌ കേന്ദ്ര സർക്കാർ. കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദാണ്‌ പാർലമെന്റിൽ ഇക്കാര്യം പറഞ്ഞത്‌.

വാട്‌സാപ്പിന്റെ സുരക്ഷാസംവിധാനങ്ങൾ സംബന്ധിച്ച്‌ റിപ്പോർട്ട്‌ തേടണമെന്ന്‌  നവംബർ 9ന്‌ സെർട്‌ഇൻ (ദ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി ടീം)  ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന്‌ വാട്‌സാപ്പുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസമാണ്‌ എൻഎസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ്‌  ഇന്ത്യയിൽ നിന്നുള്ള 121 പേരുടെയടക്കം 1,400 ആളുകളുടെ വിവരങ്ങൾ ചോർത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top