27 April Saturday

അക്കൗണ്ട്‌ പോകില്ല, ട്വിറ്റർ തീരുമാനം മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019

ആറുമാസത്തിലേറെയായി ഉപയോഗിക്കാത്ത ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള തീരുമാനം ട്വിറ്റർ താൽക്കാലികമായി പിൻവലിച്ചു. ഉപയോക്താക്കൾക്കുണ്ടായ ആശയക്കുഴപ്പത്തിന്‌ കമ്പനി വ്യാഴാഴ്‌ച ഖേദവും പ്രകടിപ്പിച്ചു.

മരിച്ചവരുടെ അക്കൗണ്ടുകളും ഇപ്രകാരം നീക്കം ചെയ്യുമെന്നായിരുന്നു കഴിഞ്ഞ ദിവസം ട്വിറ്റർ പ്രഖ്യാപിച്ചിരുന്നത്‌. എന്നാലിപ്പോൾ മരിച്ചവരുടെ അക്കൗണ്ടുകൾ എങ്ങനെ സംരക്ഷിക്കാമെന്ന പുതിയ ആലോചനയിലാണ്‌ ട്വിറ്റർ.

‘ഇൻ ആക്ടീവ്‌ പോളിസി പ്രകാരം’ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിലൂടെ മറ്റ്‌ ഉപയോക്താക്കൾക്ക്‌ കൂടുതൽ സജീവമായി ആപ്പ്‌ ഉപയോഗിക്കാൻ കഴിയുമെന്നായിരുന്നു കമ്പനി നേരത്തെ പറഞ്ഞത്‌. ഈ പ്രഖ്യാപനത്തിനുശേഷം ധാരാളം ഉപയോക്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബന്ധുക്കൾ, സുഹൃത്തുക്കൾ, മരിച്ചുപോയ പ്രശസ്തരായ വ്യക്തികൾ തുടങ്ങിയവരുടെ അക്കൗണ്ടുകൾ നഷ്ടപ്പെടുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. തുടർന്നാണ്‌ ട്വിറ്റർ തീരുമാനം മാറ്റിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top