24 April Wednesday

അമേരിക്കക്കാർക്ക്‌ ഫേസ്‌ബുക്ക് മടുത്തെന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2019

സാമൂഹ്യമാധ്യമങ്ങളിൽ മുൻപന്തിയിലുള്ള  ഫെയ്‌സ്‌ബുക്കിനെ മാതൃരാജ്യമായ അമേരിക്ക കൈവിടുന്നതായി  റിപ്പോർട്ട്‌.  കഴിഞ്ഞ രണ്ടുവർഷത്തിനിടെ   ഫെയ്‌സ്‌ബുക്കിന്റെ ഉപയോഗം അമേരിക്കയിൽ 26 ശതമാനം കുറഞ്ഞതായി ഫോബ്‌സാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.

2017ൽ അമേരിക്കക്കാർ ഒരുമാസം ഏകദേശം 14 മണിക്കൂർ ആപ്പിൽ ചെലവഴിച്ചു. എന്നാൽ,  2019ൽ ശരാശരി ഉപയോഗം പ്രതിമാസം 9 മണിക്കൂറായി കുറഞ്ഞു. അതായത്‌  26 ശതമാനമാണ്‌ കുറവ്‌.

അമേരിക്കയിലെ നിലവിലെ മൊത്തം  സാമൂഹ്യമാധ്യമ ഉപയോക്താക്കളിൽ ഏകദേശം 5.8 ശതമാനം വ്യത്യസ്ത  നെറ്റ്‌വർക്കുകളിൽനിന്നുള്ളവരാണെന്നും അടുത്ത നാലു വർഷത്തിനുള്ളിൽ ഇതിന്റെ  എണ്ണം പത്തിൽ കൂടുമെന്നും പഠനം പറയുന്നു. 12 നും 34 നും ഇടയിൽ പ്രായമായവർ ടിക്‌ടോക്‌, സ്‌നാപ്പ്‌ചാറ്റ്‌, ഫെയ്‌സ്‌ബുക്കിന്റെതന്നെ  ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലേക്ക്‌ ചേക്കേറിയതായും പഠനത്തിൽ വ്യക്തമാക്കുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top