24 April Wednesday

സംരംഭകരെ തപ്പി വാട്സാപ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2019

ഇന്ത്യയിലെ സ്റ്റാർട്ടപ്‌ മേഖലയിൽ 1.79 കോടി രൂപയുടെ പരസ്യ ക്രഡിറ്റുകൾ നൽകാനൊരുങ്ങി വാട്സാപ്‌.  കേന്ദ്രവാണിജ്യ വകുപ്പിലെ വ്യാവസായിക വിഭാഗവുമായി ചേർന്നാണ്‌ പുതിയ സംരംഭം. ഓരോ സ്റ്റാർട്ടപ്പിനും ഏകദേശം 35,857 രൂപയുടെ ക്രഡിറ്റുകളാണ്‌ ലഭിക്കുക. സംരംഭകരെ സഹായിക്കാനും അവരുടെ വ്യവസായം വളർത്താനും ലക്ഷ്യമിട്ടാണ്‌ പദ്ധതിയെന്ന്‌ വാട്സാപ് തിങ്കളാഴ്ച അറിയിച്ചു.

വ്യാവസായിക വിഭാഗം തെരഞ്ഞെടുത്ത 500 സ്റ്റാർട്ടപ്പുകൾക്കാണ്‌ ഈ ആനുകൂല്യം ലഭ്യമാകുക. വാട്സാപ്‌ നൽകുന്ന ക്രഡിറ്റ്‌ ഉപയോഗിച്ച്‌  സ്റ്റാർട്ടപ്പുകൾക്ക്‌ വാട്സാപ്‌ ചാറ്റിലേക്ക്‌ തുറക്കുന്ന പരസ്യങ്ങൾ സ്വയം നിർമിക്കാം. അങ്ങനെ വിൽപ്പന വർധിപ്പിക്കാനും സാധിക്കും. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ സാമൂഹിക, സാമ്പത്തികരംഗത്ത്‌ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നവയാണെന്ന്‌ വാട്സാപ് ഇന്ത്യാ മേധാവി അഭിജിത്‌ ബോസ്‌ പറഞ്ഞു. ഇന്ത്യയിൽ വാട്സാപ്പിലൂടെ പത്തു ലക്ഷം രൂപയുടെ വ്യാപാരമാണ്‌ നടക്കുന്നത്‌. ആഗോളതലത്തിൽ ഇത്‌ 50 ലക്ഷമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top