29 March Friday

ലൈക്ക‌് കാണാം; സ്വന്തം പോസ‌്റ്റിൽ മാത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

ഇൻസ‌്റ്റഗ്രാമിൽ സെലിബ്രിറ്റികളുടെയും മറ്റു ഫെയ‌്മുകളുടെയും പോസ്റ്റ‌ിലെ  ലൈക്കിന്റെ  എണ്ണം കണ്ട‌് അസൂയപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ അതോർത്തിനി വിഷമിക്കേണ്ടിവരില്ല.  സ്വന്തം പോസ്റ്റിന്റെ ലൈക്ക‌് മാത്രം ഇനി കണ്ടാൽ മതിയെന്നാണ‌് ഇൻസ്റ്റഗ്രാമിന്റെ പുതിയ നിയമം.

ഇതുപ്രകാരം മറ്റുള്ളവരുടെ  പോസ്റ്റിൽ ലൈക്ക‌് ചെയ‌്തവരെ  കാണാൻ സാധിക്കുമെങ്കിലും  എത്ര ലൈക്ക‌് ഉണ്ടെന്നറിയണമെങ്കിൽ ഇരുന്ന‌് എണ്ണേണ്ടിവരും.  ഇതിന്റെ  ആദ്യ പരീക്ഷണം ഓസ‌്ട്രേലിയ, ബ്രസീൽ, ക്യാനഡ, അയർലൻഡ‌്, ഇറ്റലി, ജപ്പാൻ, ന്യൂസിലൻഡ‌് എന്നീ രാജ്യങ്ങളിൽ നടത്തിവരികയാണ‌്.

സാമൂഹ്യമാധ്യമങ്ങൾ യുവാക്കൾക്കിടയിൽ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കാനാണ‌് കമ്പനി ഇത്തരമൊരു പരീക്ഷണം നടത്തുന്നത‌്.   ലൈക്കുകളുടെ എണ്ണം മറച്ചു വയ‌്ക്കുന്നതിലൂടെ ഇനി കമന്റുകളാകും ഇൻസ്റ്റഗ്രാം ഫെയിമുകളെ സൃഷ‌്ടിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top