23 April Tuesday

വാട്‌സാപ്പിൽ വീണ്ടും പണി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

പെഗാസസ്‌ സൃഷ്ടിച്ച സുരക്ഷാ വീഴ്‌ചകളുടെ ചൂടാറുംമുമ്പേ മറ്റൊരു വൈറസ്‌ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്‌ വാട്‌സാപ്. വീഡിയോയിലൂടെ ഉപയോക്താക്കളുടെ സ്വകാര്യവിവരം ചോർത്തുന്ന വൈറസാണ്‌ പുതുതായി വാട്സാപ്പിനെ ബാധിച്ചത്‌.  

വൈറസ്‌ കണ്ടെത്തി ഉടൻ പരിഹാരം കണ്ടെത്തിയെന്നാണ്‌ വാട്സാപ് അധികൃതരുടെ വാദം. ആരെയും വൈറസ്‌ ബാധിച്ചിട്ടില്ലായെന്നും അവർ അറിയിച്ചു. ആൻഡ്രോയിഡ്‌, ഐ ഫോൺ ഉപയോക്താക്കൾക്ക്‌ ഭീഷണിയുണ്ട്‌. പെഗാസസ്‌ സ്‌പൈ വെയർ ഉപയോഗിച്ച ബഫർ ഓവർ ഫ്ലോ തന്നെയാണ്‌ വീഡിയോ വൈറസും ഉപയോഗിച്ചത്‌. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയിരിക്കാം എന്നാണ്‌ വിവരം. നിരന്തരമായി ഉണ്ടാകുന്ന സുരക്ഷാവീഴ്‌ചകളെ മറികടക്കാനുള്ള ശ്രമത്തിലാണ്‌ വാട്സാപ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top