29 May Monday

ഒന്നിച്ച്‌ ഒരു വരവ്‌ കൂടി വരേണ്ടി വരും

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

സാമൂഹ്യമാധ്യമങ്ങൾ നേരിടുന്ന വലിയ പ്രശ്നം വ്യാജവാർത്തകളാണ്‌. ഇവയെ നേരിടുക എറെ ശ്രമകരമായ കാര്യവും. എന്നാൽ, വ്യാജവാർത്തകളെ തളയ്ക്കാൻ ഫെയ്‌സ്‌ബുക്ക്‌, ഗൂഗിൾ, ബൈറ്റ്‌ ഡാൻസ്‌ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ ഒന്നിക്കാനൊരുങ്ങുന്നുവെന്നാണ്‌ റിപ്പോർട്ട്‌. സംയുക്ത സഖ്യത്തിന്‌ ഇൻഫർമേഷൻ ട്രസ്റ്റ്‌ അലൈൻസ്‌ (വിവര വിശ്വാസ സഖ്യം) എന്നാണ്‌ പേര്‌. വ്യാജവാർത്താ നിയന്ത്രണത്തിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർ, വസ്തുതാ നിരീക്ഷകർ, അക്കാദമിക്‌ വിദഗ്ധർ തുടങ്ങിയവരും സംഘത്തിലുണ്ടാകും. 

ചർച്ചകൾ സജീവമാണെങ്കിലും ഔദ്യോഗികമായി അറിയിപ്പുണ്ടായിട്ടില്ല. സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും ശിലപ്പശാലകൾ നടത്തി വിദ്യാർഥികളിൽ അവബോധം സൃഷ്‌ടിക്കുകയാണ്‌ പദ്ധതിയുടെ പ്രധാനലക്ഷ്യം. സംയുക്തമായുള്ള പ്രവർത്തനത്തിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top