26 April Friday

കാശില്ലെങ്കിലും തൽക്കാലം പൂട്ടില്ല

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

വരുമാനമില്ലാത്ത ചാനലുകൾ നിർത്തലാക്കുമെന്ന തീരുമാനം മാറ്റി യൂട്യൂബ്‌. ഏറ്റവും പുതിയ  നിബന്ധനകളിലാണ്‌ പണം സമ്പാദിക്കാത്ത ചാനലുകൾ നിർത്തലാക്കുമെന്ന പുതിയ വിവരം ഉണ്ടായിരുന്നത്‌.

ഡിസംബർ 10 മുതൽ നിലവിൽ വന്നേക്കാവുന്ന ഈ തീരുമാനം സംബന്ധിച്ച്‌ യൂട്യൂബ്‌ ചാനൽ ഉടമസ്ഥർക്കും മറ്റും ഇ–-മെയിൽ അയച്ചിരുന്നു. വാണിജ്യപരമായി ലാഭകരമല്ലാത്ത ചാനലുകളെ യൂട്യൂബ്‌ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന്‌ ഒഴിവാക്കുമെന്നായിരുന്നു പുതിയ നിബന്ധനയിൽ യൂട്യൂബ്‌ വ്യക്തമാക്കിയത്‌. ഇതോടെ വീഡിയോ നിർമാതാക്കൾ ഉൾപ്പെടെയുള്ള ആപ്പിന്റെ ഉപയോക്താക്കൾ കടുത്ത എതിർപ്പാണ്‌ പ്രകടിപ്പിച്ചത്‌. തുടർന്നാണ്‌ യൂട്യൂബ്‌ നിബന്ധനയിൽ മാറ്റം വരുത്തിയത്‌. ലാഭകരമല്ലാത്ത ചാനലുകൾ നിർത്തലാക്കണമെന്ന നിബന്ധന ഞങ്ങൾ മുന്നോട്ട്‌ വച്ചിട്ടില്ല. പഴയ രീതികൾതന്നെ തുടരും. എന്നാൽ ആപ്പിൽ ചില മാറ്റങ്ങൾ വരുത്തിയതായും  യൂട്യൂബ്‌ ട്വീറ്റ്‌ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top