17 April Wednesday

ഇന്റർനെറ്റിൽ കേരളം രണ്ടാമത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

രാജ്യത്ത്‌ ഏറ്റവുമധികം ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്ത്‌. ഇന്റർനെറ്റ്‌ ആൻഡ്‌ മൊബൈൽ അസോസിയേഷൻ ഓഫ്‌ ഇന്ത്യ പുറത്തുവിട്ട ഇന്ത്യ ഇന്റർനെറ്റ്‌ റിപ്പോർട്ടിലാണ്‌ ഈ വിവരം. 54 ശതമാനമാണ്‌ കേരളത്തിലെ ഇന്റർനെറ്റ്‌ ഉപയോഗം. ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 69 ശതമാനമാണ്‌ ഉപയോഗം. രാജ്യത്ത്‌ ഏറ്റവും പിന്നിൽ ഒഡിഷയാണ്‌. 25 ശതമാനം. ജാർഖണ്ഡ്‌, ഒഡിഷ സംസ്ഥാനങ്ങളാണ്‌ തൊട്ടുപിന്നിൽ.

സ്ത്രീകൾ ഏറ്റവുമധികം ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലും കേരളവും തമിഴ്‌നാടും ഡൽഹിയും ആദ്യ സ്ഥാനങ്ങളിലുണ്ട്‌. 31 ശതമാനമുള്ള തെലങ്കാനയാണ്‌ ദക്ഷിണ സംസ്ഥാനങ്ങളിൽ ഏറെ പിന്നിൽ. തമിഴ്‌നാടിന്റെ ഇന്റർനെറ്റ്‌ ഉപയോഗം 47 ശതമാനവും കർണാടകയുടേത്‌ 39 ശതമാനവുമാണ്‌. പശ്ചിമബംഗാൾ പോലുള്ള കിഴക്കൻ സംസ്ഥാനങ്ങളും ഏറെ പിന്നിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top