19 April Friday

ഓസ്കറിലും ആപ്പിളിന്‌ "പണികിട്ടി' ; ബട്ടർഫ്ലൈ' കീപാഡിനെ വിമർശിച്ച്‌ ടായ്‌ക വൈറ്റിറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020

ആപ്പിൾ മാക്‌ബുക്കിന്റെ "ബട്ടർഫ്ലൈ' കീപാഡിനെ വിമർശിച്ച്‌ ടായ്‌ക വൈറ്റിറ്റി. തോർ; റാഗ്‌നോർക്ക്‌ സിനിമയുടെ സംവിധായകനും മികച്ച അവലംബിത തിരക്കഥയ്‌ക്കുള്ള (ജോജോ റാബിറ്റ്‌)  ഇത്തവണത്തെ ഓസ്‌കർ പുരസ്കാരം സ്വീകരിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കവെയായിരുന്നു വൈറ്റിറ്റിയുടെ പ്രതികരണം.


 

താൻ ഉപയോഗിച്ചതിൽ വച്ച്‌ ഏറ്റവും ഭീകരമായ കീപാഡാണ്‌ ആപ്പിൾ മാക്‌ ബുക്കിന്റേതെന്നായിരുന്നു വൈറ്റിറ്റിയുടെ പ്രതികരണം. "മാക്‌ബുക്‌  കീപാഡിൽ എഴുതാൻ വളരെയേറെ ബുദ്ധിമുട്ടാണ്‌. എത്രയും പെട്ടെന്ന്‌ കമ്പനി അവ പരിഹരിക്കണം. അവ കാരണം ഞാൻ എന്റെ പഴയ കംപ്യൂട്ടറിലേക്ക്‌ തിരികെ പോയി. അത്‌ മാക്‌ബുക്കിനേക്കാൾ എത്രയോ സുഖപ്രദമാണ്‌'–-വൈറ്റിറ്റി പറഞ്ഞു. ഇതാദ്യമായല്ല ആപ്പിളിന്റെ ബട്ടർ ഫ്ലൈ കീബോർഡുകൾക്കെതിരെ പരാതികൾ ഉയർന്നത്‌. പരാതികളെ തുടർന്ന്, ആപ്പിൾ അതിന്റെ കീബോർഡ് നന്നാക്കാനുള്ള ശ്രമത്തിലാണ്‌. 2018, 2019 മാക്ബുക്ക് എയർ ലാപ്‌ടോപ്പുകളും13 ഇഞ്ച്, 15 ഇഞ്ച് സ്‌ക്രീൻ സൈസുള്ള 2019 മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകളും ഈ പട്ടികയിൽപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top