24 April Wednesday

ഓൺലൈനിൽ ലിപ‌്സ‌്റ്റിക്കും ഇടാം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ ഇത്തവണ വ്യത്യസ‌്തമായ രീതിയിലാണ‌് ഉപയോക്താവിനെ ആകർഷിക്കുന്നത‌്. ആമസോണിൽ  ഇനിമുതൽ ലൈവ‌് മോഡ‌് പരീക്ഷണവും സാധ്യമാകും. ലി‌പ‌്സ്റ്റിക്കാണ‌് പരീക്ഷണ ഉൽപ്പന്നമായി അവതരിപ്പിച്ചിരിക്കുന്നത‌്. സ‌്മാർട്ട‌് ഫോണിലെ മുന്നിലെ ക്യാമറ ഉപയോഗിച്ച‌് ലൈവായി തനിക്ക‌് ചേർന്ന ഉൽപ്പന്നത്തിന്റെ നിറം പരീക്ഷിച്ചുനോക്കാം. മുഖം സ‌്കാൻ ചെയ‌്ത‌് ഉൽപ്പന്നം  ഉപയോക്താവിന‌് കാണാൻ സാധിക്കും.  അമേരിക്കയിലും ജപ്പാനിലുമാണ‌് പുതിയ സംവിധാനം നിലവിൽ വന്നിരിക്കുന്നത‌്.  

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ നിർമിതബുദ്ധി ഉപയോഗിച്ചുള്ള പരീക്ഷണം അധികം വൈകാതെ ലോകത്താകമാനം ആമസോൺ വഴി ലഭിക്കാനും സാധ്യതയുണ്ട‌്. അതേസമയം, വാങ്ങുന്ന എല്ലാ ഉൽപ്പന്നത്തിനും ഈ ട്രയൽ നടക്കില്ല. നിർമിതബുദ്ധി ഉപയോഗിച്ച‌് സൗന്ദര്യവർധക വസ‌്തുക്കൾ ഉപയോക്താവിന‌് ‘പരീക്ഷിച്ച‌്’ നോക്കാമെന്ന‌് മാത്രം.  സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ ലോകത്തിലെ പ്രധാന  നിർമാണ കമ്പനിയായ ലോറിയൽ കഴിഞ്ഞ വർഷം ബ്യൂട്ടി മേക്കർ ആപ്പായ മോഡി ഫേസിനെ വിലയ‌്ക്കെടുത്തിരുന്നു. ഇതുമായി ചേർന്ന‌് ലോറിയലാണ‌്  ഓൺലൈൻ സൗന്ദര്യപരീക്ഷണത്തിന‌് വഴിയൊരുക്കുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top