25 April Thursday

കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക പറ്റിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

ബ്രിട്ടീഷ്‌ കമ്പനിയായ കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക ഫെയ്‌സ്‌ബുക്ക്‌ ഉപയോക്താക്കളെ വഞ്ചിച്ചെന്ന്‌ അമേരിക്കൻ ഫെഡറൽ ട്രേഡ്‌ കമീഷൻ(എഫ്‌ടിസി). ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സ്വകാര്യത ലംഘിക്കുകയും ചെയ്‌തതായി എഫ്‌ടിസി കണ്ടെത്തി. യൂറോപ്യൻ യൂണിയനും അമേരിക്കയുമായുള്ള കരാറിൽനിന്നും മറ്റ്‌  സംഘടനകളിൽനിന്നും ഇതോടെ, കമ്പനിയെ വിലക്കി.

രാഷ്ട്രീയ ഉപദേശക ഏജൻസിയായ കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക 2016ൽ  അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി 8.7 കോടിയോളം  ഫെയ്‌സ്‌ബുക്ക്‌ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായിരുന്നു ഏറെ വിവാദം സൃഷ്ടിച്ചത്‌. ഈ വിഷയത്തിൽ എഫ്‌ടിസിക്ക്‌ ജൂലൈയിൽ ഫെയ്‌സ്‌ബുക്ക്‌ 500 കോടി ഡോളർ പിഴയടച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top