25 April Thursday

ടിക്‌ ടോക്കിനെ നേരിടാൻ ഫയർവർക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2019

ലോകത്താകമാനം 50കോടി പ്രതിമാസ ഉപയോക്താക്കളുള്ള ചൈനീസ്‌ ആപ്‌ ടിക് ടോക്കിനെ പൂട്ടാൻ ഗൂഗിൾ. ടിക്‌ ടോക്കിന്‌ സമാനമായ വീഡിയോ ആപ് ആയ ഫയർവർക്കിനെ ഗൂഗിൾ  വാങ്ങും. കലിഫോർണിയയിലെ റെഡ്‌വുഡ്‌ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പാണ്‌ ഫയർവർക്ക്‌.  ചൈനീസ്‌ ട്വിറ്റർ എന്ന്‌ അറിയപ്പെടുന്ന വെയ്‌ബോയും ഫയർവർക്കിനെ വിലയ്‌ക്ക്‌ വാങ്ങാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഗൂഗിൾതന്നെ ഫയർവർക്കിനെ  സ്വന്തമാക്കുമെന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

100 കോടിയോളം പേരാണ്‌ നിലവിൽ ടിക്‌ടോക്‌ ഡൗൺലോഡ്‌  ചെയ്തിരിക്കുന്നത്‌. 200 കോടി  ഉപയോക്താക്കളുള്ള  യൂട്യൂബിന് ടിക് ടോക് വന്‍ വെല്ലുവിളിയായി. ഇതോടെയാണ്  ഫയർവർക്ക്‌ വാങ്ങാൻ ഗൂഗിൾ തീരുമാനിച്ചത്‌. ടിക്‌ടോക്കിന്‌ സമാനമായി കഴിഞ്ഞ വർഷം ഫെയ്‌സ്‌ബുക്കും ലാസ്സോ എന്ന ആപ്‌ പുറത്തിറക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top