26 April Friday

ഫെയ്‌സ്‌ബുക്കിന്‌ ഇനി പലനിറം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

നീലയിൽ വെളുത്ത അക്ഷരങ്ങളിലെഴുതിയ ഫെയ്‌സ്‌ബുക്കിന്റെ ലോഗോ മാറുന്നു. പകരം പല നിറങ്ങളിൽ വലിയ അക്ഷരങ്ങളിലാകും ഇനി കമ്പനിയുടെ പേര്‌. ആപ്പിനെയും കമ്പനിയെയും  വേറിട്ട്‌ നിർത്താനാണ്‌ ഈ മാറ്റമെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ അവകാശപ്പെടുന്നു.

അതിനാൽ ഫോണിലും കംപ്യൂട്ടറിലുമൊക്കെ ലഭിക്കുന്ന ഫെയ്‌സ്‌ബുക്ക്‌ ആപ്പിന്റെ ലോഗോയിൽ മാറ്റമുണ്ടാകില്ല. അടുത്ത ആഴ്‌ചമുതലാണ്‌ പുതിയ ലോഗോ നിലവിൽവരുന്നത്‌. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഉൽപ്പന്നങ്ങളിലും പുതിയ ലോഗോ ആയിരിക്കും ഉപയോഗിക്കുക. ബ്രാൻഡ് ലോഗോ മാറ്റത്തിലൂടെ കമ്പനിയുടെ സേവനങ്ങൾ ഉപയോഗിക്കുന്ന ആളുകളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ സഹായകമാകുമെന്നാണ്‌ ഫെയ്‌സ്‌ബുക്ക്‌ പറയുന്നത്‌.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമ ആപ്പുകളായ ഇൻസ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയവയുടെ പേരിനൊപ്പം ഈയിടെ ഫെയ്‌സ്‌ബുക്ക്‌ എന്ന്‌ ചേർത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top