26 April Friday

സ്വകാര്യതാലംഘനം ഗൂഗിളിന്‌ പിഴ 1224 കോടി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

 

മാതാപിതാക്കളുടെ അനുവാദം കൂടാതെ കുട്ടികളുടെ വിവരങ്ങൾ യൂട്യൂബിലിട്ടതിന്റെ പേരില്‍ ആ​ഗോള ഇന്റര്‍നെറ്റ് ഭീമന്‍ കമ്പനി ​ഗൂ​ഗിളിന് അമേരിക്ക വന്‍പിഴയിട്ടു. 17 കോടിഡോളര്‍ അഥവാ 1224 കോടി രൂപയാണ് പിഴ അടയ്ക്കേണ്ടത്. കുട്ടികളുടെ ഓൺലൈൻ സ്വകാര്യതാ നിയമപ്രകാരം അമേരിക്കയില്‍ ചുമത്തുന്ന ഏറ്റവും കൂടിയ പിഴത്തുകയാണിത്‌.

പിഴയടച്ച്‌ പ്രശ്‌നം തീർത്തെങ്കിലും യൂട്യൂബില്‍  ഇനി കുട്ടികളുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ ശ്രദ്ധിക്കണമെന്ന ഉപാധിയോടെയാണ് പ്രശ്നം പരിഹരിച്ചത്. ഇതിന്റെ ഭാ​ഗമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യൂട്യൂബ് ചീഫ് സൂസന്‍ വോജ്സികി അറിയിച്ചു. ഇത്തരം വീഡിയോയില്‍ വരുന്ന പരസ്യങ്ങളില്‍ നിയന്ത്രണം വരുത്തും. ഈ വിഭാ​ഗത്തില്‍ കമന്റ്, നോട്ടിഫിക്കേഷന്‍ എന്നീ ഫീച്ചറുകള്‍ പിൻവലിക്കാനും തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top