24 April Wednesday

സുന്ദർപിച്ചെ വന്നു; കഥമാറി ; വരുമാനം വെളിപ്പെടുത്തി ഗൂഗിൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 5, 2020

 

ചരിത്രത്തിൽ ആദ്യമായി യുട്യൂബിൽനിന്ന്‌ ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തി ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ്‌. ആല്‍ഫബെറ്റിന്റെ നാലാംപാദത്തിലെ ലാഭക്കണക്കിലാണ്  കമ്പനി ഇത് വെളിവാക്കുന്നത്. കഴിഞ്ഞ മൂന്ന്‌ മാസത്തിൽ യുട്യൂബ്‌, ഗൂഗിളിന്റെ വരുമാനത്തിൽ ചേർത്തത്‌ 500 കോടി ഡോളറാണ്‌. അടുത്തിടെ ആൽഫബെറ്റ്‌ തലവനായി സുന്ദർപിച്ചെ സ്ഥാനമേറ്റശേഷമുള്ള ആദ്യ സാമ്പത്തിക പാദ റിപ്പോർട്ടാണ്‌ കഴിഞ്ഞദിവസം പുറത്തുവിട്ടത്‌. 

2019ല്‍ യുട്യൂബില്‍നിന്ന്‌ ഗൂഗിളിന് ലഭിച്ച വരുമാനം 1500 കോടി ഡോളറാണ്. ഗൂഗിളിന്റെ മൊത്തം വരുമാനത്തിന്റെ 10 ശതമാനം വരുമിത്‌. 2006ലാണ്‌ യുട്യൂബ് ഗൂഗിൾ  ഏറ്റെടുത്തത്‌. അതിനുശേഷം ഇതാദ്യമായാണ്‌ ഗൂഗിളിന്റെ വരുമാനത്തിലേക്ക്‌ യുട്യൂബിൽനിന്ന്‌ എത്ര വരുമാനം ലഭിക്കുന്നുവെന്ന്‌ വെളിപ്പെടുത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top