05 July Saturday

പണി വീട്ടിലിരുന്ന്‌ ചെയ്താല്‍ മതി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 4, 2020

കോവിഡ്–- 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് ട്വിറ്റര്‍. വൈറസ് ബാധ രൂക്ഷമായ രാജ്യങ്ങളില്‍ സര്‍ക്കാര്‍ സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ട്വിറ്ററിന്റെ ലോകത്താകമാനമുള്ള ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണമെന്ന് കമ്പനി എച്ച്‌ആര്‍ മേധാവി ജെനിഫര്‍ ക്രിസ്റ്റി ബ്ലോ​ഗ് പോസ്റ്റിലൂടെ അഭ്യർഥിച്ചു. കോവിഡ്–- 19 വ്യാപനം തടയുകയെന്നതാണ് ലക്ഷ്യം. ദക്ഷിണ കൊറിയ, ജപ്പാന്‍, ഹോങ് കോങ് എന്നീ രാജ്യങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും ക്രിസ്റ്റി ആവശ്യപ്പെട്ടു. ജീവനക്കാരുടെ അനിവാര്യമല്ലാത്ത ബിസിനസ് യാത്രകളും പരിപാടികളും റദ്ദാക്കിയതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമ ഭീമന്മാരായ ട്വിറ്ററിന്റെ പുതിയ നീക്കം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top