26 April Friday

കട്ടാവില്ല; 10 രൂപയ്‌ക്ക്‌ വിളിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

കോവിഡ്–--19 രോഗവ്യാപനവും അടച്ചുപൂട്ടലുംകൊണ്ട്‌ പ്രതിസന്ധിയിലായ സാധാരണക്കാരായ വരിക്കാർക്ക്‌ എയർടെല്ലിന്റെ സഹായം. എല്ലാ എയർടെൽ പ്രീ-പെയ്ഡ് പായ്‌ക്കിന്റെയും വാലിഡിറ്റി 17 വരെ നീട്ടി. എട്ടു കോടി വരിക്കാർക്ക് ഇത് ഉപകാരപ്രദമാകും. അവരവരുടെ പ്ലാൻ കാലാവധി കഴിഞ്ഞാലും തുടർന്നും ഇതുവഴി ഇൻകമിങ് കോളുകൾ ലഭിക്കും. അതോടൊപ്പം 10 രൂപയുടെ ടോക്‌ടൈം അധികമായും നൽകും. പ്രിയപ്പെട്ടവരെ അടിയന്തരമായി വിളിക്കാനും എസ്എംഎസ് അയക്കാനും ഇത്‌ പ്രയോജനപ്പെടും. 

കോവിഡ്–--19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക അടച്ചുപൂട്ടലിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾക്കും ദിവസ വേതനക്കാർക്കും ഇത്‌ ഏറെ ഗുണം ചെയ്യും. എയർടെൽ നെറ്റ്‌വർക്കിലെ മറ്റ് വരിക്കാർ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഇതിനകം റീചാർജ് ചെയ്യുന്നുണ്ട്. പ്രത്യേക സാഹചര്യത്തിൽ തടസ്സമില്ലാത്ത നെറ്റ്‌വർക്ക് 24 മണിക്കൂറും ഉറപ്പു നൽകുന്നതായും എയർടെൽ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ടെലികമ്യൂണിക്കേഷൻസ് കമ്പനിയാണ്‌  എയർടെൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top